ചെന്നൈ: എം.എല്‍.എമാരുടെ ശമ്പളം ഇപ്പോഴുള്ളതില്‍ നിന്ന് ഇരട്ടിയാക്കാനുള്ള ബില്ല് തമിഴ്നാട് നിയമസഭ പാസ്സാക്കി. എം.എല്‍.എമാരുടെ ഇപ്പോഴത്...
ചെന്നൈ: എം.എല്‍.എമാരുടെ ശമ്പളം ഇപ്പോഴുള്ളതില്‍ നിന്ന് ഇരട്ടിയാക്കാനുള്ള ബില്ല് തമിഴ്നാട് നിയമസഭ പാസ്സാക്കി. എം.എല്‍.എമാരുടെ ഇപ്പോഴത്തെ ശമ്പളം അമ്പത്തയ്യായിരമാണ്. അത് ഒരുലക്ഷത്തിഅയ്യായിരമാക്കിയാണ് ഉയര്‍ത്തിയത്.
ശമ്പളം ഇരട്ടിയാക്കുന്ന ബില്ല് ബുധനാഴ്ചയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. തമിഴ്നാട്ടില്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ നടത്തിവന്ന സമരം ഇന്നലെയാണ് അവസാനിപ്പിച്ചത്. ഈ സമരത്തിനിടെ എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
COMMENTS