പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നപ്പോള്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഇത്തവണ നട തുറന്നപ്പോള്‍ നടവരവ് മാത്ര...
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നപ്പോള്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
ഇത്തവണ നട തുറന്നപ്പോള്‍ നടവരവ് മാത്രമായി 12 കോടി രൂപ ലഭിച്ചെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍.ചന്ദ്രശേഖരന് അറിയിച്ചു.
മകരവിളക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ പത്താം തീയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. മണ്ഡലകാല പൂജയ്ക്ക് നട അടച്ചശേഷം കഴിഞ്ഞമാസം 30 നാണ് നടതുറന്നത്.
മണ്ഡലകാലത്തും റെക്കോര്‍ഡ് വരുമാനമാണ് ശബരിമലയില്‍ ഉണ്ടായത്.
തിരക്ക് കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
COMMENTS