തിരുവനന്തപുരം: ഒരു മാസമായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് മെഡിക്ക...
തിരുവനന്തപുരം: ഒരു മാസമായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് മെഡിക്കല്‍ കോളേജ് പുതുപ്പള്ളി ലെയിന്‍ നിവാസികള്‍ മെഡിക്കല്‍ കോളേജ് റോഡ് ഉപരോധിച്ചത്.
തങ്ങള്‍ക്ക് കിട്ടേണ്ട വെള്ളം ജലവകുപ്പ് അനധികൃതമായി സ്ഥലത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ജലവകുപ്പ് അനധികൃതമായി വാല്‍വുകള്‍ സ്ഥാപിച്ച് തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജല അതോറിറ്റിയുടെ കവടിയാര്‍ സെക്ഷന്‍ കീഴില്‍ വരുന്ന ഇവിടെ മുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും ഇതുവരെ പരിഹാരം കണ്ടില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു.
പ്രശ്നപരിഹാരം ഉണ്ടാവുന്നതുവരെ റോഡ് ഉപരോധം തുടരുമെന്നും നാട്ടുകാര്‍ അറിയിച്ചു.
COMMENTS