തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിന് വ്യവസ്ഥകളുമായി സര്‍ക്കാര്‍ രംഗത്തുവന്നു. സ്ഥാപന മേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്ന് സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നു. പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വാസ് സിന്‍ഹയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനിടെയാണ് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗത് പാലക്കാട് കര്‍ണ്ണകി അമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പതാക ഉയര്‍ത്തുന്നതിനെ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്.
ത്രിതല പഞ്ചായത്തുകളിലും സംസ്ഥാനങ്ങളിലും പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കുലറില്‍ ഉണ്ട്.
0 thoughts on “റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍: വ്യവസ്ഥകളുമായി സര്‍ക്കാര്‍ ”