Search

രജനി ചിത്രം കാലയുടെ കഥ മോഷണമെന്ന് ആരോപണം, കാല ടീം ഹാജരാകാന്‍ കോടതി

രജനികാന്തിന്റെ പുതിയ ചിത്രം കാലയുടെ കഥ തന്റേതാണെന്ന അവകാശവാദവുമായി ചെന്നൈ സ്വദേശിയായ നിര്‍മ്മാതാവ് രാജശേഖരന്‍. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ പ്രകാരം രജനികാന്ത്, നിര്‍മ്മാതാവ് ധനുഷ്, സംവിധായകന്‍ പാ രഞ്ജിത്ത് എന്നിവര്‍  ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഫെബ്രുവരി 12 ന് ഹാജരായി തങ്ങളുടേ ഭാഗം വിശദീകരിക്കണമെന്നാണ് കോടതി ഉത്തരവ്.

കാല ടീം ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗികമായി വിശദീകരണം നല്‍കണമെന്നും രാജശേഖരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലയുടെ കഥ തന്റേതാണെന്നു കാട്ടി മാസങ്ങള്‍ക്കു മുമ്പ് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കൊമേഴ്‌സിനു രാജശേഖരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ചേംബര്‍ ഒഫ് കൊമേഴ്‌സ് പരാതി തള്ളിയിരുന്നു.

പിന്നീടാണ് രാജശേഖരന്‍ കോടതിയെ സമീപിച്ചത്. പരാതിപരിശോധിച്ച കോടതി, വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് രജനികാന്ത്, ധനുഷ്, പാ രഞ്ജിത്ത്, സൗത്ത് ഇന്ത്യന്‍ ഫിലിം ആക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍, രാജശേഖരന്റെ ആരോപണം തള്ളി സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്തെത്തി.


Keywords: Kaala, Movie, Kollywood, Rajinikanth, Dhanush, Pa. Ranjith, Mdras High Court





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ രജനി ചിത്രം കാലയുടെ കഥ മോഷണമെന്ന് ആരോപണം, കാല ടീം ഹാജരാകാന്‍ കോടതി