തൊടുപുഴ: രാജധാനി ലോഡ്ജ് കൂട്ടക്കൊലപാതക കേസില്‍ മൂന്നു പ്രതികളെയും കോടതി ശിക്ഷിച്ചു. പതിനേഴു വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും 15,0...
തൊടുപുഴ: രാജധാനി ലോഡ്ജ് കൂട്ടക്കൊലപാതക കേസില്‍ മൂന്നു പ്രതികളെയും കോടതി ശിക്ഷിച്ചു. പതിനേഴു വര്‍ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും 15,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 ഫെബ്രുവരി 12 നായിരുന്നു കൂട്ടക്കൊലപാതകം നടന്നത്. അടിമാലിയില്‍ ലോഡ്ജ് നടത്തിപ്പുകാരനായ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി ഇവരെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് വിധിയുണ്ടായത്. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും കൂടിയാണ് ശിക്ഷ വിധിച്ചത്.
COMMENTS