തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ഫെബ്രുവരി ഒന്നു മുതലാണ് അനിശ്ചിതകാല സമരത്തിലേക്ക് സ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ഫെബ്രുവരി ഒന്നു മുതലാണ് അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന് കടക്കുന്നത്.
സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യം. മിനിമംചാര്‍ജ്ജ് പത്തു രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് യൂണിയന് ആവശ്യപ്പെട്ടു. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരത്തിന് ആഹ്വാന ചെയ്തത്.
ഈ മാസം 24 ന് സ്വകാര്യ ബസ്സുടമകള്‍ സെക്രട്ടേറിയറ്റിന് മുന്പില് രാപ്പകല്‍ സമരവും നടത്താന്‍ തീരുമാനിച്ചു.
COMMENTS