ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ആറ് ദിവസത്ത...
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയതാണ് ഇസ്രായേല്‍ പ്രധാനമന്ത്രി.
പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം, വാണിജ്യം, സിനിമ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ രണ്ടു രാജ്യങ്ങളും ധാരണാപത്രം ഒപ്പിടും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ധാരണാപത്രം ഒപ്പിടുന്നത്. ഭീകരതയ്ക്കെതിരെയുള്ള സംയുക്ത പ്രഖ്യാപനവും ഇന്നുണ്ടാവും.
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഇസ്രായേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് താജ്മഹല്‍, മുംബൈ, സബര്‍മതി ആശ്രമം എന്നിവയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിക്കും.
COMMENTS