കൊല്‍ക്കത്ത: സി.പി.എം- കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് സി.പി.എം കേന്ദ്ര കമ്മറ്റിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൂടുതല്‍ പേര് പ്രകാശ് കാരാട...
കൊല്‍ക്കത്ത: സി.പി.എം- കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് സി.പി.എം കേന്ദ്ര കമ്മറ്റിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൂടുതല്‍ പേര് പ്രകാശ് കാരാട്ടിനെ അനുകൂലിച്ചു. കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രകാശ് കാരാട്ടിനെ അനുകൂലിച്ച് കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസ് ബന്ധം അടവു നയമായി കാണേണ്ടെന്നും നിലവിലെ നയത്തില്‍ തന്നെ തുടര്‍ന്നു പോകണമെന്നും അവര്‍ നിലപാടെടുത്തു.
ഫാസിസ്റ്റ് ശക്തികളുമായി പോരാടുന്നതിന് വിശാലസഖ്യത്തിന്റെ സാധ്യതകള്‍ തേടുമ്പോള്‍ കോണ്‍ഗ്രസ്സുമായി സഖ്യമാകാം എന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്.
അഭിപ്രായ വ്യത്യാസത്തിന്റെ സാഹചര്യത്തില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്. കാരാട്ട് പക്ഷം അതാവശ്യപ്പെട്ടിട്ടുമുണ്ട്.
കേരളത്തില്‍ നിന്ന് വി.എസ്.അച്യുതാനന്ദന് മാത്രമാണ് യെച്ചൂരിയെ അനുകൂലിച്ചത്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മതനിരപേക്ഷശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന നിലപാടാണ് വി.എസ് എടുത്തത്.
എന്തായാലും കേന്ദ്രകമ്മറ്റിയുടെ യോഗത്തിനുശേഷം പോളിറ്റ് ബ്യൂറോയിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
COMMENTS