മുംബൈ: മറാഠി യുവനടന് പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന...
മുംബൈ: മറാഠി യുവനടന് പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ലോക്കല്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പ്രഫുല്‍ ട്രെയിനില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ട്രാക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
ബാലനടനായി അഭിനയം തുടങ്ങിയ പ്രഫുല്‍ സീ ടിവിയിലെ കുങ്കു എന്ന പരമ്പരയിലൂടെ ജനപ്രിയനായിരുന്നു. തു മജാ സംഗതി, നകുഷി, ജ്യോതിബാ ഫുലേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രഫുലിന്റെ ബാരായണ്‍ എന്ന സിനിമ അടുത്തിടെയാണ് റിലീസായത്.
സംഭവം ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
COMMENTS