കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന് തുടരും. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത അതൃപ്തി സമ്മേളനത്തില്‍ വ്യക്തമായിര...
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന് തുടരും. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത അതൃപ്തി സമ്മേളനത്തില്‍ വ്യക്തമായിരുന്നെങ്കിലും ജയരാജന് തെറ്റ് ഏറ്റുപറഞ്ഞതും പ്രതിനിധികളില്‍ നിന്നുള്ള പിന്തുണയും കടുത്ത നടപടികളില്‍ നിന്ന് നേതൃത്വം പിന്മാറി.
ഇത് മൂന്നാം തവണയാണ് പി.ജയരാജന് ജില്ലാ സെക്രട്ടറിയാകുന്നത്. 2010 ല്‍ പി.ശശിക്ക് പകരക്കാരനായിട്ടാണ് ജയരാജന് ജില്ലാ സെക്രട്ടറിയാകുന്നത്. 6 പുതുമുഖങ്ങളും ജില്ലാ കമ്മറ്റിയില്‍ എത്തി.
ജയരാജന്റെ നടപടികളോട് കടുത്ത അതൃപ്തിയുള്ള സംസ്ഥാന നേതൃത്വം സംസ്ഥാന സമ്മേളനത്തോടെ പുതിയ നീക്കങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്താന്‍ സാധ്യതയുള്ള ജയരാജന് സ്ഥാനം ഒഴിയേണ്ടിയും വരാന്‍ സാധ്യതയുണ്ട്.
COMMENTS