തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നു എന്നതാണ് ദിവസവും വില ഉയര്...
തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നു എന്നതാണ് ദിവസവും വില ഉയര്‍ത്തുന്നതിന് എണ്ണ കമ്പനികള്‍ ഉയര്‍ത്തുന്ന വാദം.
കേരളത്തില്‍ ഡീസലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 67 രൂപ 20 പൈസ നല്‍കണം. മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ 12 പൈസയാണ് ഇപ്പോഴത്തെ നിരക്ക്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് 70 ഡോളറായതാണ് ഡീസലിന്റെ വിലകൂടിയതെന്നാണ് എണ്ണ കമ്പനികളുടെ വാദം. എന്നാല്‍ മുന്‍പ് ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറില്‍ നില്ക്കുമ്പോള് ഒരു ലിറ്റര്‍ ഡീസലിന് 49 രൂപയായിരുന്നു വില.
ജൂണ്‍ 16 മുതല്‍ പ്രതിദിന വിലമാറ്റം വന്നതോടുകൂടിയാണ് ഇന്ധനവില ഇങ്ങനെ ഉയരാന്‍ തുടങ്ങിയത്. ഇങ്ങനെ ദിനംപ്രതിയുള്ള വില വര്‍ദ്ധനവ് സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്.
COMMENTS