കേപ് ടൗണ്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 209 റണ്‍സിന് എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ രണ്ടിന് 65 എന്നി നി...
കേപ് ടൗണ്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 209 റണ്‍സിന് എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ രണ്ടിന് 65 എന്നി നിലയില്‍ പതറുന്നു.
ഇന്ത്യയെ വന്‍ ദുരന്തത്തില്‍ നിന്നു ബാറ്റിംഗിലൂടെ രക്ഷിച്ച ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് ബൗളിംഗിലും രണ്ടു സൗത്ത് ആഫ്രിക്കന്‍ വിക്കറ്റുകള്‍ പിഴുതുകൊണ്ട് ബ്രേക്കുണ്ടാക്കിയിരിക്കുന്നത്.
ഒന്നാം ഇന്നിംഗ്സില്‍ 77 റണ്‍സിന്റെ ലീഡുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. മുന്നേറുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ എയ്ദന്‍ മാര്‍ക്രമും (34) ഡീന്‍ എല്‍ഗാറുമാണ് (25) പാണ്ഡ്യക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ നിലംപൊത്തിയത്.
രണ്ടു റണ്‍സുമായി നൈറ്റ്വാച്ചുമാന് റബാഡയും നാലു റണ്‍സുമായി ഹാഷിം അംലയുമാണ് ക്രീസില്‍.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 209 റണ്‍സിന് അവസാനിച്ചു. 95 പന്ത് നേരിട്ട് 93 റണ്‍സ് അടിച്ചുകൂട്ടിയ ഹര്‍ദിക് പാണ്ഡ്യ അര്‍ഹിക്കുന്ന സെഞ്ചുറി നേടാനാവാതെ, റബാഡയുടെ പന്തില്‍ ക്വിന്റന്‍ ഡീകോക്കിനു പിടികൊടുത്ത് മടങ്ങി.
ഏകദിന ശൈലിയിലാണ് പാണ്ഡ്യ ബാറ്റു വീശിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ കടന്നാക്രമിച്ചു മുന്നേറിയ പാണ്ഡ്യ വീണതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു സമാധാനമായി.
92 റണ്‍സിന് ഏഴു വിക്കറ്റെന്ന നാണംകെട്ട നിലയില്‍ നിന്നാണ് ഭുവനേശ്വര്‍ കുമാറും (25) പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും എട്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. മുഹമ്മദ് ഷമിക്കും (4) ബുംറയ്ക്കും (2) ഒന്നും ചെയ്യാനായില്ല.
ചേതേശ്വര്‍ പുജാര (26), രോഹിത് ശര്‍മ (11), അശ്വിന് (12), സാഹ (0) എന്നിവരെല്ലാം വന്‍ പരാജയമായിടത്താണ് പാണ്ഡ്യ മികവു തെളിയിച്ചത്.
COMMENTS