ഇസ്ലാമാബാദ്: ഹാഫീസ് സയീദുമായി വേദിപങ്കിട്ടതിന് ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചുവിളിച്ച പാകിസ്ഥാനിലെ സ്ഥാനപതി വാലിദ്...
ഇസ്ലാമാബാദ്: ഹാഫീസ് സയീദുമായി വേദിപങ്കിട്ടതിന് ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചുവിളിച്ച പാകിസ്ഥാനിലെ സ്ഥാനപതി വാലിദ് അബു അലിയെ തിരികെ നിയമിച്ചു.
ഇന്ത്യയുടെ പ്രതിഷേധം മറികടന്നാണ് അബു അലിയെ തിരികെ നിയമിച്ചിരിക്കുന്നത്. പാകിസ്ഥാന് ഉലേമ കൗണ്‍സില്‍ (പിയുസി) ഇടപെട്ടാണ് അദ്ദേഹത്തെ തിരികെയെത്തിച്ചതെന്നാണ് സൂചന. പിയുസി ചെയര്മാന് മൗലാന താഹിര്‍ അഷ്റഫിയെ ഉദ്ദരിച്ചാണ് ജിയോ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്.
വിഷയത്തില്‍ ഉലേമ കൗണ്‍സില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അലിയെ തിരികെ നിയമിച്ചത്. പലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് തന്നെയാണ് അലിയെ തിരികെ എത്തിച്ചിരിക്കുന്നത്.
ബുധനാഴ്ച അലി പാകിസ്ഥാനിലെത്തി ചുമതല ഏല്‍ക്കുമെന്ന് താഹിര്‍ അഷ്റഫ് വ്യക്തമാക്കി. റാവല്‍പിണ്ടിയില്‍ നടന്ന റാലിയില്‍ ഹഫീസ് സയീദുമായി അലി വേദി പങ്കിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിഷേധം പാലസ്തീനെ അറിയിച്ചിരുന്നതുമാണ്. ജറുസലേം വിഷയത്തില്‍ ഇസ്രയേലിനെതിരേ, പലസ്തീന് അനുകൂലമായ നിലപാട് കൈക്കൊണ്ടിട്ടും ഇത്തരമൊരു നീക്കമുണ്ടായത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍, ഇന്ത്യ ഇപ്പോള്‍ ഇസ്രയേലുമായി ഉറ്റ ബന്ധത്തിലാണെന്നും പാകിസ്ഥാനാണ് ഇന്ത്യയെക്കാള്‍ നല്ല മിത്രമെന്നും പിയുസി വഴി പാലസ്തീനെ ഇന്ത്യ അറിയിക്കുകയായിരുന്നു.
COMMENTS