തിരുവനന്തപുരം: സി.പി.എമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.അതാണ് ഇപ്പോ...
തിരുവനന്തപുരം: സി.പി.എമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കിയത് ഇടത് സര്‍ക്കാരാണ്. പെന്ഷന് ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്സര്ക്കാരാണെന്നും സമരം നടത്താന്‍ യു.ഡി.എഫ് വൈകിപ്പോയെന്നും ധനമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടി കൂടിയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.
COMMENTS