തിരുവനന്തപുരം: മുഴുവന്‍ ഓഖി ദുരിതബാധിതരുടെയും കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തില്‍ മ...
തിരുവനന്തപുരം: മുഴുവന്‍ ഓഖി ദുരിതബാധിതരുടെയും കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് അതിന് തുല്യമായ തുകയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന് പുറമെയാണ് കെ.സി.ബി.സിയുടെ ഈ ആവശ്യം.
ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം നല്‍കണമെന്നും കെ.സി.ബി.സി സര്‍ക്കുലറില്‍ പറയുന്നു.
അടുത്തമാസം ഏഴിന് പള്ളികളില്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറിലാണ് കെ.സി.ബി.സി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
COMMENTS