തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതംമാറ്റി വിവാഹം നടത്തി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കാന...
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതംമാറ്റി വിവാഹം നടത്തി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ സാധ്യത. കേസിലെ പ്രതികളുടെ ഐ.എസ് ബന്ധവും എന്‍.ഐ.എ അന്വേഷിക്കും.
ഈ കേസില്‍ ഇപ്പോള്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ റിയാസ് ഇപ്പോള്‍ സൗദി അറേബ്യയിലാണ്. ബംഗളൂരുവില്‍ വച്ചാണ് റിയാസ് യുവതിയെ വിവാഹം കഴിച്ചത്. അതിനാല്‍ പൊലീസ് ബംഗളൂരൂവില്‍ അന്വേഷണം വ്യാപിപ്പിക്കും.
ഈ കേസില്‍ അഞ്ച് ദിവസം മുന്‍പ് പറവൂര്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. അവരെ പൊലീസ് ബംഗളൂരുവില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
COMMENTS