സ്വന്തം ലേഖകന്‍ കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് അന്വേഷക സംഘം തന്നെ ചോര്ത്തിക്കൊടുത്തുവെന്നു കാട്ടി ന...
സ്വന്തം ലേഖകന്‍
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് അന്വേഷക സംഘം തന്നെ ചോര്ത്തിക്കൊടുത്തുവെന്നു കാട്ടി നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്നു വിധി പറയാനിരിക്കെ, അനുബന്ധ കുറ്റപത്രത്തില്‍ പൊലീസ് വന്‍ തിരിമറി നടത്തിയെന്ന ദിലീപിന്റെ ആരോപണവും പുറത്തുവന്നു.കുറ്റപത്രം ചോദ്യം ചെയ്തു ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റേതെന്നു പറഞ്ഞ് അന്വേഷക സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് നിറുത്തിയിട്ട വാഹനത്തില്‍ ചിത്രീകരിച്ച രംഗങ്ങളാണെന്ന ഗുരുതര ആരോപണമാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
പൊലീസ് വന്‍ തിരിമറി നടത്തിയിരിക്കുന്നു. മാത്രമല്ല, ആദ്യ കുറ്റപത്രത്തില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തകാര്യങ്ങളാണ് അനുബന്ധ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനിയും പൊലീസും ഒത്തുകളിച്ചാണ് ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പൊലീസിനു താത്പര്യമുള്ള ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മെമ്മറി കാര്‍ഡില്‍ ചില സമയങ്ങളില്‍ ഒരു സ്ത്രീശബ്ദം കേള്‍ക്കുന്നുണ്ട്. അതില്‍ പക്ഷേ, പലപ്പോഴും സ്ത്രീയുടെ നിര്‍ദ്ദേശങ്ങളാണ് അവ്യക്തമായി കേള്‍ക്കുന്നത്. ക്രൂരമായ പീഡനത്തിന് ഇരയാവുന്ന സ്ത്രീ എങ്ങനെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്ന ചോദ്യവും ദിലീപ് ഉന്നയിക്കുന്നുണ്ട്.
അതുകൊണ്ടാണ് തിരിമറി നടന്നുവെന്നു താന്‍ ആരോപിക്കുന്നതെന്നും ദിലീപ് പറയുന്നു. കുറ്റപത്രം ഒന്നാകെ നിരസിക്കണമെന്ന ആവശ്യമാണ് ദീലീപ് വയ്ക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ശബ്ദ സാമ്പിളുകള്‍ പൊലീസ് എടുത്തിരുന്നു. വീഡിയോയിലുള്ള ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. ഇതു സംബന്ധിച്ച പരിശോധനാ ഫലം പുറത്തുവിടാത്തതിനെയും ദിലീപ് ചോദ്യം ചെയ്യുന്നുണ്ട്.
തനിക്കെതിരേ ഹാജരാക്കിയിട്ടുള്ള പ്രധാന രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടു കിട്ടാത്തതിലും ദിലീപ് പ്രതിഷേധിക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടു പോലും തനിക്കു തരാതെ പൊലീസ് ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.
കേസിലെ രണ്ടാം പ്രതി മാര്ട്ടിന് പള്‍സര്‍ സുനിക്കും നടിക്കും എതിരേ കഴിഞ്ഞ ദിവസം കോടതിയില്‍ രഹസ്യമൊഴി കൊടുത്തതിനു പിന്നാലെയാണ് ദിലീപിന്റെ ആരോപണ വിവരവും പുറത്തുവരുന്നത്. പള്‍സര്‍ സുനിയേയും നടിയേയും തനിക്കു ഭയമാണെന്നു പറഞ്ഞുകൊണ്ടാണ്, കഴിഞ്ഞ ദിവസം റിമാന്‍ഡ് നീട്ടുന്നതിന് കോടതിയിലെത്തിച്ച വേളയില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മാര്ട്ടിന് ആവശ്യപ്പെട്ടത്.
കേസിന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാവില്ലെന്നു തന്നെയാണ് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതേസമയം, കുറ്റപത്രം മാധ്യമങ്ങള്‍ക്ക് അന്വേഷക സംഘം ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്നു വിധി പറയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
COMMENTS