ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കു കഴിഞ്ഞു വീണ്ടും അംഗീകാരം ലഭിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ മുന്‍ ക്യാപ്ടന് എംഎസ് ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കു കഴിഞ്ഞു വീണ്ടും അംഗീകാരം ലഭിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ മുന്‍ ക്യാപ്ടന് എംഎസ് ധോണിയേയും സുരേഷ് റെയ്നയേയും രവീന്ദ്ര ജഡേജയേയും നിലനിറുത്തി.
താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക പ്രഖ്യാപിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. 27നാണ് താരലേലം. ഫ്രാഞ്ചൈസിയില്‍ വിടുതല്‍ ലഭിക്കുന്ന കളിക്കാര്‍ക്കു ലേലത്തില്‍ പങ്കെടുക്കാം.
വിരാട് കോലി, എ.ബി. ഡിവില്ല്യേഴ്സ്, സര്‍ഫ്രാസ് ഖാന് എന്നിവരെയാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിലനിറുത്തിയിട്ടുള്ളത്.
മുംബയ് ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മ്മാര്. അവരുടെ ക്യാപ്ടന് രോഹിത് ശര്‍മയെയും ഹര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിര്‍ത്തിയിട്ടുണ്ട്. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിലനിറുത്തി.
അക്സര്‍ പട്ടേലിനെ മാത്രമാണ് കിംഗ്സ് ഇലവന് പഞ്ചാബ് നിലനിറുത്തിയത്. സുനില്‍ നരെയ്ന്, ആന്ദ്രെ റസല്‍ എന്നിവരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിറുത്തി.
ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാന് റോയല്‍സ് നിലനുറുത്തിയിട്ടുള്ളത്. ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരലേലത്തില്‍ നിന്ന് ഒഴിവാക്കിയത്.
Keywords: Dhoni, Raina, Kohli
COMMENTS