കൊല്ലം: കൊല്ലത്ത് പതിനാലുകാരനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ അമ്മ ജയമോള്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത് നിര്‍വികാരമായി. പൊ...
കൊല്ലം: കൊല്ലത്ത് പതിനാലുകാരനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ അമ്മ ജയമോള്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത് നിര്‍വികാരമായി. പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഒരേ മൊഴി തന്നെ ജയമോള്‍ ആവര്‍ത്തിച്ചു. വളരെ വിശദമായി തന്നെ അവര്‍ പൊലീസിനോട് മകനെ കൊലപ്പെടുത്തിയതെങ്ങനെയെന്നു വിശദീകരിച്ചു. ജയമോളുടെ പ്രതികരണം പൊലീസ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.
നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ് ജി ജോണിന്റെ മകന് ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ടാണ് വീടിനു സമീപമുള്ള വാഴത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പാണ് ജിത്തുവിനെ കാണാതായത്. കടയില്‍ പോയ ജിത്തു തിരികെ വന്നില്ലെന്നാണ് അമ്മ ജയമോള്‍ പറഞ്ഞത്. ജിത്തുവിനെ കാണാനില്ലെന്നു കാട്ടി ജോബ് ചാത്തന്നൂര്‍ പൊലീസിനു പരാതി നല്കി. പത്രത്തിലും പരസ്യം നല്‍കിയിരുന്നു. അതിനിടയിലാണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലായിരുന്നു. കാല്‍പ്പാദം വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുണ്ട്. മുഖം കരിഞ്ഞു വികൃതമായിയിരുന്നു.
പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ മകനെ കൊലപ്പെടുത്തിയെന്നാണ് അമ്മയുടെ മൊഴി. രാവും പകലും ചോദ്യം ചെയ്തിട്ടും ഒരേ മൊഴി തന്നെ ജയമോള്‍ ആവര്‍ത്തിക്കുകയാണ്. കൊലപാതകത്തിനു മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയമോള്‍ പൊലീസിനോട് പറഞ്ഞത്.
സ്വത്തു തര്‍ക്കമാണ് കൊലക്കു പിന്നിലെന്നാണ് അമ്മയുടെ മൊഴി. ഭര്‍ത്താവിന്റെ വീട്ടില്‍ പോകരുതെന്ന് മകനെ വിലക്കിയിരുന്നു. എന്നിട്ടും പോയി. തിരിച്ചുവന്നപ്പോള്‍ സ്വത്ത് തരില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി ജിത്തു അമ്മയെ അറിയിച്ചു. ഇതില്‍ പ്രകോപിതയായാണ് കൊലപ്പെടുത്തിയതെന്നാണ് ജയമോളുടെ മൊഴി.
ജയമോള്‍ തനിച്ചാണ് കൊലപ്പെടുത്തിയതെന്ന് നിഗമനത്തില്‍ പൊലീസ് ഏറെക്കുറെ എത്തിച്ചേര്‍ന്നു. അതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ഒരു യുവാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇയാള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു കണ്ട് പിന്നീട് വിട്ടയച്ചു.
keywords: Kollam murder case, Police, arrest, Mother

COMMENTS