കൊല്ലം: കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ടി. ജോണിന്റെ മകന് ജിത്തു ജോബിന്റെ ...
കൊല്ലം: കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ടി. ജോണിന്റെ മകന് ജിത്തു ജോബിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജിത്തുവിന്റെ അമ്മ ജയമോളെ ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നു ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കുട്ടിയുടെ മൃതദേഹം വീടിനു സമീപം കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കൊന്നത് താനാണെന്ന് അമ്മ കുറ്റസമ്മതം നടത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് മകനെ കൊന്നതെന്ന് ജയമോള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. മകനെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.
തിങ്കളാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാനില്ലെന്നു കാട്ടി പൊലീസിനും പരാതി നല്‍കിയിരുന്നു. പത്രത്തില്‍ പരസ്യവും നല്കി. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Keywords: Mother, murder, son, Kollam, crime, police, arrest

COMMENTS