തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. തനിക്ക് ഇരിപ്പിടം ഒരുക്കിയതില്‍ അവഗണന ഉണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹം സഭ ബഹിഷ്‌കരിച്ചത്.
സഭയില്‍ വ്യവസായികള്‍ക്കും പിന്നിലായാണ് എം.കെ.മുനീറിന്റെ ഇരിപ്പിടം ഒരുക്കിയിരുന്നത്.
കക്ഷി ഉപനേതാവ് എന്ന സ്ഥാനം ചെറുതായി കാണാന്‍ പാടില്ലെന്നും പിന്നില്‍ ഇരിക്കുന്നത് കൂടെയുള്ള എം.എല്‍.എമാരോടുള്ള അനീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും എം.കെ.മുനീര്‍ അറിയിച്ചു.
0 thoughts on “ഇരിപ്പിടം ഒരുക്കിയതിലെ അവഗണന: എം.കെ.മുനീര്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു”