ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയ എസ്.ബി.ഐയ്ക്കെതിരെ നടപടിയെടുക്...
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയ എസ്.ബി.ഐയ്ക്കെതിരെ നടപടിയെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പില്‍ നിന്നുപോലും പിഴ ഈടാക്കിയത് അനീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള തുകയില്‍ നിന്നാണ് എസ്.ബി.ഐ സീറോ ബാലന്‍സ് തുകയായി വന്‍ തുക പിടിച്ചെടുത്തത്. ഈ രീതിയില്‍ 1000 രൂപ സ്കോളര്‍ഷിപ്പ് കിട്ടിയ ആലപ്പുഴയിലുള്ള ഒരു കുട്ടിയില്‍ നിന്ന് പിടിച്ചെടുത്തത് 458രൂപയായിരുന്നു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയില്‍ അവതരിപ്പിച്ചത്.
COMMENTS