ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു. ബജറ്റ് സമ്മേളനത്തിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണം.
പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം ഉണ്ടായത്.
അതേസമയം ബില്ലുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കിയിരുന്നു. ബില്ല് മെഡിക്കല്‍ രംഗത്ത് ഗുണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നന്ദ രാജ്യസഭയില്‍ പറഞ്ഞിരുന്നു.
ആയുര്‍വേദം, സിദ്ധ, ഹോമിയോ എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പതി ചികിത്സയ്ക്ക് അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്റെ ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. എം.ബി.ബി.എസ് കഴിഞ്ഞവര്‍ക്ക് നെക്‌സ്റ്റ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
ഐ.എം.എയുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടത്.
0 thoughts on “മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു”