Search

കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിര്‍ത്താതെ പോയ സംഭവം: വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ജീവനക്കാര്‍ക്കെതിരെ നടപടി




കോഴിക്കോട്: പുലര്‍ച്ചെ രണ്ടു മണിക്ക് യാത്രക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ട  സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ഡിക്ക് റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ ദിവസമാണ് പുലര്‍ച്ചെ രണ്ടു മണിക്ക് വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് 20 കിലോമീറ്റര്‍ അപ്പുറത്ത് പൊലീസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര റൂറല്‍ എസ്.പി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് എം.ഡി ഹേമചന്ദ്രന്‍ ഐ.പി.എസ് പറഞ്ഞു.


ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ബസ് ജീവനക്കാരാട് ചോമ്പാല പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും എത്തിയില്ലെന്നും അവരെ ചോദ്യം ചെയ്തതിനുശേഷം കേസെടുക്കുമെന്നും എസ്.പി പറഞ്ഞു.

എന്നാല്‍ മിന്നല്‍ പ്രത്യേക സര്‍വ്വീസാണെന്നും മുന്‍ നിശ്ചയിച്ച സ്റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്താവൂ എന്നും ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. എന്നാല്‍ മാനുഷിക പരിഗണന കാണിച്ചില്ലെന്നത് വാര്‍ത്തയായപ്പോള്‍ കെ.എസ്.ആര്‍.ടി.സി എം.ഡി തന്നെ നേരിട്ട് കേസില്‍ ഇടപെടുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് നിര്‍ത്താതെ പോയ സംഭവം: വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ജീവനക്കാര്‍ക്കെതിരെ നടപടി