തിരുവനന്തപുരം: ഐ.എം.എയുടെ ആശുപത്രി മാലിന്യസംസ്കരണ പഌന്റ് തുടങ്ങാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആശുപത്...
തിരുവനന്തപുരം: ഐ.എം.എയുടെ ആശുപത്രി മാലിന്യസംസ്കരണ പഌന്റ് തുടങ്ങാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
വനം മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ പഌന്റിന് അനുമതി നല്‍കിയതാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഐ.എം.എയുടെ ആശുപത്രി മാലിന്യസംസ്കരണ പഌന്റ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതിനാല്‍ പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കന്ന സ്ഥലം ജില്ലാ കളക്ടര്‍ ഇന്ന് സന്ദര്‍ശിക്കും.
ഇതിനിടെ സ്ഥലം എം.എല്‍.എ ഡി.കെ.മുരളി മാലിന്യസംസ്കരണ പഌന്റിനെതിരെ രംഗത്തുവന്നു. മാലിന്യസംസ്കരണ പഌന്റിന് ഈ സ്ഥലം അനുയോജ്യമല്ലെന്ന് എം.എല്‍.എ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS