കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. പ്രതികള്‍...
കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. പ്രതികള്‍ക്കെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം ഏറ്റെടുത്തതെന്ന് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു.
2015 ല്‍ ബംഗലൂരുവില്‍ പഠിക്കുന്ന സമയത്ത് മാഹി സ്വദേശിയായ റിയാസുമായി അടുപ്പത്തിലായ തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ച ശേഷം സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടുകയായിരുന്നു എന്നതാണ് യുവതിയുടെ പരാതി.
ഈ കേസില്‍ സംസ്ഥാന പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതി റിയാസ് സൗദി അറേബ്യയിലാണ്. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.
എന്‍.ഐ.എ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കുകയാണെന്നും പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
COMMENTS