BREAKING NEWS
Search

നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തു, പ്രതിപക്ഷത്തിനും എതിര്‍പ്പില്ലെന്നു സൂചന, കേസ് പിന്‍വലിച്ചേകക്കും


തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ, കേരള നിയമസഭയില്‍ നടന്ന  കൈയാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എയും കേസിലെ പ്രതിയുമായ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.

2015ല്‍ ബാര്‍കോഴ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിവാദമായ സംഭവങ്ങളുണ്ടായത്.  2015 മാര്‍ച്ച് 13നായിരുന്നു സംഭവം.

ശിവന്‍കുട്ടിയുടെ അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി  കൈമാറി.

ഇപ്പോഴത്തെ പ്രതിപക്ഷവുമായി കൂടിയാലോചിച്ച ശേഷമാണ് അപേക്ഷ നല്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. രണ്ടു പക്ഷത്തെയും അന്നത്തെ എംഎല്‍എമാര്‍ പ്രതിക്കൂട്ടിലുള്ളതിനാല്‍ കേസ് പിന്‍വലിക്കാനാണ് സാദ്ധ്യത.

കേസിലെ ആറ് പ്രതികള്‍ ശിവന്‍കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളാണ്. സ്പീക്കറുടെ ഡയസിലേതടക്കം  രണ്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

അന്ന് ഇടതു പക്ഷത്തെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ യുഡിഎഫിലെ നാല് അംഗങ്ങള്‍ക്കെതിരേയും കേസെടുത്തിരുന്നു.

അന്ന് ഇരുപക്ഷത്തെ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും ഉള്‍പ്പെടെ 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തു, പ്രതിപക്ഷത്തിനും എതിര്‍പ്പില്ലെന്നു സൂചന, കേസ് പിന്‍വലിച്ചേകക്കും