BREAKING NEWS
Search

കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍, തിരക്കഥയെഴുതുന്നത് പക്ഷം ചേരാതെ സ്വതന്ത്രമായി; കസബ വിവാദത്തില്‍ വിശദീകരണവുമായി സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍

കസബ വിവാദത്തില്‍ വിശദീകരണവുമായിചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ നിഥിന്‍ രഞ്ജി പണിക്കര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിഥിന്റെ അഭിപ്രായപ്രകടനം.

നിഥിന്‍ പറഞ്ഞതിങ്ങനെ: തിരക്കഥയും സംഭാഷണവും എഴുതുമ്പോള്‍ സമൂഹത്തിലെ മാറ്റങ്ങളെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചുമൊന്നും ചിന്തിക്കാറില്ല.

തിരക്കഥ എഴുതുമ്പോള്‍ ഒന്നിനോടും പക്ഷം ചേരാതെ സ്വതന്ത്രമായാണ് എഴുതുന്നത്. അപ്പോള്‍ താന്‍ ഫെമിനിസ്റ്റോ ആന്റി ഫെമിനിസ്റ്റോ അല്ല.

കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സ്‌കറിയ എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും നിഥിന്‍ കൂട്ടിച്ചേര്‍ത്തു.

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശമുമായി ബന്ധപ്പെട്ട് നടി പാര്‍വതിയുടെ അഭിപ്രായ പ്രകടനം വന്‍ വിവാദമായിരുന്നു.

പാര്‍വതിക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തില്‍ ന്യായീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി  വ്യക്തമാക്കിയിരുന്നു.



Keywords: Mammootty, Kasaba, Movie, Director Nithin Renji Paniker,Parvathy



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍, തിരക്കഥയെഴുതുന്നത് പക്ഷം ചേരാതെ സ്വതന്ത്രമായി; കസബ വിവാദത്തില്‍ വിശദീകരണവുമായി സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍