തിരുവനന്തപുരം: സിപിഎം-സിപിഐ ബന്ധം ഉലയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സിപിഎമ്മിനു പരോക്ഷ ഉപദേശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാ...
തിരുവനന്തപുരം: സിപിഎം-സിപിഐ ബന്ധം ഉലയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സിപിഎമ്മിനു പരോക്ഷ ഉപദേശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കു പോകരുത്. യോജിപ്പിന്റെയും ഐക്യത്തിന്റെയും പുതിയ സാഹചര്യം ഉയര്‍ന്നു വരാന്‍ ഇടതുപക്ഷം മുന്‍കൈയെടുക്കണമെന്നും കാനം പറഞ്ഞു.
ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ പുതിയ സാഹചര്യത്തെ കണ്ണു തുറന്നു കാണണമെന്ന് സിപിമ്മിനു പരോക്ഷ ഉപദേശമായി കാനം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ബന്ധം പാടില്ലെന്ന സിപിഎം തീരുമാനത്തെയും കാനം വിമര്‍ശിച്ചു. രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംഘപരിവാറുമാണ്. ബിജെപിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്താന്‍ തയ്യാറുള്ള എല്ലാവരെയും ഒന്നിപ്പിക്കണം. സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത് അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതാണെന്നും കാനം വ്യക്തമാക്കി.
എല്‍ഡിഎഫ് വിട്ടുപോയവര്‍ തിരിച്ചുവരണമെന്നാണ് മുന്നണിയുടെ നിലപാട്. ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള പോരാട്ടത്തില്‍ യോജിക്കാന്‍ പറ്റുന്ന എല്ലാവരെയും പൊതുവേദിയില്‍ ഒന്നിപ്പിച്ച് ചെറുത്തു നില്‍പ്പിന്റെ രാഷ്ട്രീയം ഉണ്ടാക്കണമെന്നും കാനം പറഞ്ഞു.
Keywords: Kanam Rajendran, CPI, CPM, Kerala, Politics

COMMENTS