BREAKING NEWS
Search

സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍, സര്‍ക്കാരിന്റെ പണി മദ്യം ലില്‍ക്കലല്ല; വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നത് സര്‍ക്കാരിന്റെ പണിയല്ലെന്നാണ് കമല്‍ പറഞ്ഞത്. സ്റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷനിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്യം വില്‍ക്കുന്ന നടപടിയെയാണ് കമല്‍ വിമര്‍ശിച്ചത്.

സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണെന്നും മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെന്നൈയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

ഫെബ്രുവരി 21 ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന്  അറിയിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി രാമേശ്വരത്തു നിന്നും നാളൈ നമതൈ എന്ന പേരില്‍ സംസ്ഥാന പര്യടനവും കമല്‍ നടത്തും.


Keywods: Kamal Haasan, politics, Tamilnadu, liquor policy



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍, സര്‍ക്കാരിന്റെ പണി മദ്യം ലില്‍ക്കലല്ല; വിമര്‍ശനവുമായി കമല്‍ ഹാസന്‍