ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഇന്നലെയുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്....
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഇന്നലെയുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ജസ്റ്റീസ് കുര്യന് ജോസഫ് ഇതിനോട് പ്രതികരിച്ചു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ മാറ്റുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ നടപടിക്രമങ്ങളിലുള്ള സുതാര്യതയാണ് തങ്ങളുടെ ആവശ്യം. അതിനുവേണ്ടിയാണ് ഇന്നലത്തെ പ്രതിഷേധം നടന്നത്.
ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം ജുഡീഷ്യറിക്ക് പരിഹരിക്കാനാകും. ഈ പ്രശ്നങ്ങളെല്ലാം ജുഡീഷ്യറിക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളൊക്കെ കോടതിക്കുള്ളില്‍ തന്നെ മുങ്ങിപ്പോകുന്നു. ജസ്റ്റീസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അതിനൊരു ഉദാഹരണമാണ്.
പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റീസുമായും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജസ്റ്റീസുമാരുമായും ഇന്ന് സഹജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ചര്‍ച്ച നടത്തും. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങും. സുപ്രീംകോടതി ബാര്‍ അസോസിയേഷനും ഇന്നു ചേരും. അതിനാല്‍ ഇന്നുതന്നെ പ്രശ്നപരിഹാരമുണ്ടാവുമെന്ന് കരുതുന്നു. പുറത്തു നിന്നു നിരീക്ഷിക്കുന്നുണ്ടെങ്കിലും കോടതി തന്നെ പ്രശ്നപരിഹാരവും കാണട്ടെയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
COMMENTS