Search

ചരിത്രവിജയവുമായി ഐ.എസ്.ആര്‍.ഒ; നൂറാമത് ഉപഗ്രഹവിക്ഷേപണം വിജയം



ശ്രീഹരിക്കോട്ട:  ഐ.എസ്.ആര്‍.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂറാമത് ഉപഗ്രഹവുമായി പി.എസ്.എല്‍.വി - 40യുടെ വിക്ഷേപണം വിജയിച്ചു.  ഇതൊരു ചരിത്ര വിക്ഷേപണമാണ്. അതിനാല്‍ ഇന്ത്യയുടെ അഭിമാന വിജയം തന്നെയാണിത്.

ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്. ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്.

രാജ്യത്തിനുള്ള പുതുവത്സരസമ്മാനമാണ് ഇതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാനായി കെ.ശിവന്‍ സ്ഥാനമേല്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് ഈ ചരിത്രവിക്ഷേപണവും നടന്നിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഐ.എസ്.ആര്‍.ഒയുടെ ഐ.ആര്‍.എല്‍.എസ്.എസ്-1എച്ചിന്റെ അവസാന വിക്ഷേപണം പരാജയമായിരുന്നു. ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുമ്പോള്‍ ഐ.എസ്.ആര്‍.ഒ നല്ല ആശങ്കയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നൂറാമത്തെ വിക്ഷേപണത്തിന്റെ വിജയത്തില്‍ ഐ.എസ്.ആര്‍.ഒ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചരിത്രവിജയവുമായി ഐ.എസ്.ആര്‍.ഒ; നൂറാമത് ഉപഗ്രഹവിക്ഷേപണം വിജയം