ജോഹനാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കളിച്ച ...
ജോഹനാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.
ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ശീഖര്‍ ധവാന് പകരം ലോകേഷ് രാഹുല്‍ ഓപ്പണറായി. രോഹിത് ശര്‍മ്മ മധ്യനിരയില്‍ തുടര്‍ന്നു. വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലും പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയും ടീമിലെത്തി.
ദക്ഷിണാഫ്രിക്കന്‍ ടീമിലും ചെറിയ മാറ്റങ്ങളുണ്ട്. പരിക്ക് മൂലം പിന്മാറിയ ഡെയ്ല്‍ സ്റ്റെയിനിന് പകരം ലുംഗി ഗിഡി കളിക്കാനിറങ്ങും.
അദ്യ മണിക്കൂറുകള്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നതിനാല്‍ തുടക്കം തന്നെ നിര്‍ണ്ണായകമാകും. സെഞ്ചൂറിയനില്‍ ആദ്യം ബാറ്റ് ചെയ്തവരാണ് കൂടുതലും ജയിച്ചിട്ടുള്ളതെന്നതും ദക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസമേകുന്നു.
COMMENTS