BREAKING NEWS
Search

അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു, ചൈനയുടെ വടക്കറ്റം വരെ പ്രഹരിക്കാന്‍ ശേഷി


അഭിനന്ദ്

ന്യൂഡല്‍ഹി: ആണവശേഷിയുള്ള അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

ഒഡീഷ തീരത്ത് അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് നടത്തിയ വിക്ഷേപണം വിജയമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സേനയ്ക്കു ഉപയോഗിക്കാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു വിക്ഷേപണം.

5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ വടക്കു ഭാഗങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും പ്രഹരിക്കാന്‍ കഴിയും.

2016 ഡിസംബറില്‍ ആറിനായിരുന്നു ഇതിനു മുന്‍പുള്ള പരീക്ഷണം. 2003 ല്‍ സ്ഥാപിതമായ ട്രൈസര്‍വീസ് സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിനായിരിക്കും മിസൈല്‍ പ്രയോഗിക്കാനായി കൈമാറുക. ഇന്ത്യയുടെ ആണവായുധങ്ങളുടെ നിയന്ത്രണവും ട്രൈസര്‍വീസ് സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിനാണ്.

17 മീറ്റര്‍ നീളമുള്ള അഗ്‌നി അഞ്ചിനെ എവിടേക്കും എളുപ്പത്തില്‍ കൊണ്ടുപോകുന്നതിനും വിക്ഷേപിക്കുന്നതിനും സാധിക്കും. ഡിസംബര്‍ 2016 ല്‍ ടെട്രാ ലോഞ്ചര്‍ ട്രക്കില്‍ നിന്നും ഈ മിസൈല്‍ വിക്ഷേപിച്ചിരുന്നു.

അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് 5,000 കിലോമീറ്റര്‍ റേഞ്ചുള്ള ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ സ്വന്തമായുള്ളത്. ആ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബ് ഒഫ് ഐസിബിഎമ്മിലേക്കാണ് ഇന്ത്യയും എത്തുന്നത്.

പൃഥ്വി, ധനുഷ് മിൈസലുകള്‍ക്കു പാകിസ്ഥാനെ ഉന്നം വയ്ക്കുമ്പോള്‍ അഗ്‌നി പരമ്പരയിലെ മിസൈലുകള്‍ ചൈനയെയാണ് ഉന്നംവയ്ക്കുന്നത്.

INDIA

ഡോക്‌ലായില്‍ ചൈനീസ് സൈന്യം വീണ്ടും സന്നാഹമൊരുക്കുന്നു, ജാഗ്രതയോടെ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിക്കൊണ്ട് ഡോക്‌ലായില്‍ ചൈനീസ് സൈന്യം വീണ്ടും സന്നാഹമൊരുക്കാന്‍ തുടങ്ങി. 

Keywords: 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു, ചൈനയുടെ വടക്കറ്റം വരെ പ്രഹരിക്കാന്‍ ശേഷി