കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ കേഴ് വി കേട്ട ബാറ്റിംഗ് നിരയെ അവരുടെ മണ്ണില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 130 റണ്‍സിനു ചുരുട്ടിക്കെട്ടി ഇന്ത്യയുടെ ബൗളര്‍മാര്‍. ഇതോടെ, ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 208 റണ്‍സ്.
മഴ നിമിത്തം മൂന്നാം ദിനം ഉപേക്ഷിക്കേണ്ടിവന്ന ടെസ്റ്റിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ 209 റണ്‍സിനു പുറത്താക്കി 77 റണ്‍സ് ലീഡുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയാണ് 130 റണ്‍സിനു കൂടാരം കയറിയത്.
65/2 എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക അടുത്ത 65 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതം നേടി.
എ.ബി.ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍, സമ്പാദ്യം 35 റണ്‍സ്. രണ്ടക്കം കാണാതെ പുറത്തായത് ആറ് ബാറ്റ്‌സ്മാന്‍മാരാണ്.
Keywords: India, Test Cricket, South Africa, Jasprit Bumra, Bhuvaneswar Kumar
0 thoughts on “ ജയിക്കാന്‍ വേണ്ടത് 208 റണ്‍സ്, ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്‌സില്‍ 130ന് ചുരുട്ടിക്കെട്ടി ഇന്ത്യന്‍ ചുണക്കുട്ടികള്‍”