ക്വീന്‍സ് ടൗണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ കടന്നു. സെമിയിലാകട്...
ക്വീന്‍സ് ടൗണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ കടന്നു. സെമിയിലാകട്ടെ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 134 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു
മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഗര്‍ കോട്ടിയാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. അഭിഷേകും ശിവം മവിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി സുബ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ നല്ല അടിത്തറ നല്കി.
ചൊവ്വാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലാണ് ഇന്ത്യ പാകിസ്ഥാന് മത്സരം.
COMMENTS