ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ മിക്ക ഉള് റോഡുകളും ഇരുട്ടിലാവുകയും റോഡുകളില്‍ മാലിന്യം തള്ളുക പതിവായിട്ടും അധികാരികള്‍ക്ക് അനക്കമില്ലാത്തത...
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ മിക്ക ഉള് റോഡുകളും ഇരുട്ടിലാവുകയും റോഡുകളില്‍ മാലിന്യം തള്ളുക പതിവായിട്ടും അധികാരികള്‍ക്ക് അനക്കമില്ലാത്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു.
സ്വഛ് സര്‍വ്വേക്ഷണ്‍ സര്‍വ്വേയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന നഗരസഭ ആദ്യം നഗരത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു.
തെരുവുകള്‍ ഇരുട്ടിലായതോടെ രാത്രികാലങ്ങളില്‍ റോഡില്‍ മാലിന്യം തള്ളുന്നതും പരസ്യമദ്യപാനവും കൂടി. ജില്ലാ കോടതിക്ക് പടിഞ്ഞാറ് കിടങ്ങാംപറമ്പ്, ചാത്തനാട്, തോണ്ടന് കുളങ്ങര, ആശ്രമം, മന്നം തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല.
പഴയ സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റി എല്‍.ഇ.ഡി. ആക്കുന്നു എന്ന് പറഞ്ഞിട്ട് പ്രാവര്‍ത്തികമായിട്ടില്ല. എല്‍.ഇ.ഡി. ഇട്ട സ്ഥലങ്ങളിലാകട്ടെ പലതും കത്തുന്നുമില്ല. ഇവ നന്നാക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതിനു പിന്നില്‍ നഗരസഭയും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്.
ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.സുരേഷ് കുമാര്‍, ബി.ജെ.പി ആശ്രമം ഏരിയ പ്രസിഡന്റ് അനില്‍ കുമാര്‍ ഒ.സി., സെക്രട്ടറി സനല്‍കുമാര്‍, അമ്പീശന്‍, പോള്‍ ഏലിയാസ്, സണ്ണി പ്രതിഷേധയോഗത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു
COMMENTS