ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. മുന്‍പ് സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് വിധിച്ചിരുന്നു.
എന്നാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് ഭരണഘടനാ ബഞ്ചിന് വിട്ടത്. സമൂഹത്തിന്റെ ധാര്‍മ്മികത കാലത്തിനൊത്ത് മാറുന്നതാണെന്ന് ഹര്‍ജി ഇന്ന് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എന്നും ഭയത്തോടെ ജീവിക്കാനാവില്ലെന്നും നിയമം ജീവിതത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
0 thoughts on “സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു”