തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രയെ അനുകൂലിച്ച് മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം രംഗത്തെത്തി. താന്‍ പറഞ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രയെ അനുകൂലിച്ച് മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം രംഗത്തെത്തി. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്ടര്‍ യാത്രയ്ക്ക് ഫണ്ട് ഉപയോഗിച്ചതെന്നും മുന്‍പും ഇതുപോലുള്ള യാത്രകള്‍ക്ക് ദുരിതാശ്വാസഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും കെ.എം.എബ്രഹാം പറഞ്ഞു.
മുഖ്യമന്ത്രി ഹെലികോപ്ടറില്‍ ഉടനെ എത്തിയതുകൊണ്ടാണ് അടിയന്തിര കേന്ദ്രസഹായം കിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണെന്നും ഈ ഫണ്ടുപയോഗത്തെ സി.എ.ജി ഇതുവരെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
COMMENTS