BREAKING NEWS
Search

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്ര: താനും തന്റെ ഓഫീസും അറിഞ്ഞല്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍



തിരുവനന്തപുരം: മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കി ഹെലികോപ്ടര്‍യാത്ര നടത്തിയത് താനും തന്റെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

ഫയലുകള്‍ തന്റെ ഓഫീസില്‍ എത്തിയിട്ടില്ലെന്നും താനും ആ ഫയലുകള്‍ കണ്ടിട്ടില്ലെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

തൃശ്ശൂരില്‍ നിന്ന് കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഹെലികോപ്ടറില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്തതിന്റെ ഫണ്ട് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ഈ ഉത്തരവ് പിന്‍വലിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വന്‍വീഴ്ച പറ്റിയെന്ന് സി.പി.എം നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്ര: താനും തന്റെ ഓഫീസും അറിഞ്ഞല്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍