സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2017-18 വര്‍ഷം 6.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2017-18 വര്‍ഷം 6.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്കി.അങ്ങനെ സംഭവിച്ചാല്‍ പോയ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വവിയ ഇടിവായിരിക്കും അത്.
2016-17ല്‍ ഇത് 7.1 ശതമാനമായിരുന്ന വളര്‍ച്ച നിരക്കാണ് ഇടിയുമെന്ന് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. വളര്‍ച്ച നിരക്ക് ഇടിയുകയാണെങ്കില്‍ അതു ഫെബ്രുവരിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിലും അനുരണനങ്ങളുണ്ടാക്കിയേക്കാം.
നോട്ട് അസാധുവാക്കലും തൊട്ടു പിന്നാലെ കൊണ്ടുവന്ന ചരക്കുസേവന നികുതിയുമാണ് നിരക്ക് ഇടിയാന്‍ കാരണമായിരിക്കുന്നതെന്നാണ് സൂചന.
കാര്‍ഷികമേഖലയില്‍ വളര്‍ച്ച കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 4.9 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയെങ്കില്‍ അത് 2017-18 ല്‍ 2.1 ശതമാനമായി മാറുമെന്നാണ് പ്രവചനം.
നിര്‍മാണ മേഖലയും കുത്തനെ താഴോട്ടാണ്. 7.9 ശതമാനം വളര്‍ച്ച നിരക്ക് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ഇക്കുറി 4.6 ശതമാനമായി താഴാനാണ് സാദ്ധ്യത.
വളര്‍ച്ച നിരക്ക് ഇടിയുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ ഏതാനും ദിവസം മുന്‍പ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഏവരെയും അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നരിക്കുന്നത്.
രാജ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ്, മോഡി സര്‍ക്കാരിന്റെ പരീക്ഷണങ്ങള്‍ വിജയമായില്ലെന്ന മുന്നറിയിപ്പു നല്കുന്ന റിപ്പോര്‍ട്ട് വരുന്നത്.
Keywords: India, Economy, Finance, Narendra Modi, Arun Jaitley
COMMENTS