തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ പി. സദാശിവം. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതാണ് കൊലപാതകങ...
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ പി. സദാശിവം. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതാണ് കൊലപാതകങ്ങളെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അണികളെ സമാധാനത്തിന്റെ പാതയില്‍ എത്തിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
അക്രമബാധിത മേഖലകളില്‍ നിശാഗന്ധി നൃത്തോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എബിവിപി പ്രവര്ത്തകന് ശ്യാം പ്രസാദിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം.
Keywords: Governor, P. Sadasivam, Kannur, Violence

COMMENTS