ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്ന് അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്ട്ടി...
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തില്‍ ദുരൂഹതയില്ലെന്ന് അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ പുരന്വേഷണം വേണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഗാന്ധിജിയുടെ വധത്തില്‍ വിദേശ ഏജന്‍സിക്ക് പങ്കുണ്ടെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്സെ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗോഡ്സെ അല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്ന വാദത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും നാലാമത്തെ വെടിയുണ്ട ഗോഡ്സെയുടെ തോക്കില്‍ നിന്ന് അല്ലെന്നുള്ള ഹര്‍ജിക്കാരന്റെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
COMMENTS