പാലക്കാട്; സംസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ആര്.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ...
പാലക്കാട്; സംസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ആര്.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9.10 ദേശീയ പതാക ഉയര്‍ത്തി. വന്‍ പൊലീസ് സുരക്ഷയിലാണ് ചടങ്ങ് നടന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്കൂള്‍ മേധാവിയാണ് പതാക ഉയര്‍ത്തേണ്ടതെന്ന പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറിനെ അവഗണിച്ചാണ് ഈ ചടങ്ങ് നടത്തിയത്.
എന്നാല്‍ വ്യാസവിദ്യാപീഠം സ്കൂള്‍ സി.ബി.എസ്.ഇയ്ക്ക് കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്.എസ്.എസ്സിന്റെ വാദം. സര്‍ക്കാരിന്റെ ഈ സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ കോഡിന്റെ ലംഘനമാണെന്നും അവര്‍ വാദിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.
COMMENTS