തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലുള്ള ശ്രീ പത്മനാഭ തിയേറ്ററില്‍ ഇന്നു പുലര്‍ച്ചെ തീപിടിത്തമുണ്ടായി. സമീപത്തെ കച്ചവടക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലുള്ള ശ്രീ പത്മനാഭ തിയേറ്ററില്‍ ഇന്നു പുലര്‍ച്ചെ തീപിടിത്തമുണ്ടായി. സമീപത്തെ കച്ചവടക്കാരാണ് തിയേറ്ററില്‍ നിന്നും തീ ഉയരുന്ന വിവരം തിയേറ്റര്‍ ഉടമയെ അറിയിച്ചത്.
ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും തിയേറ്ററില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
തീപിടിത്തമുണ്ടായ സമയത്ത് മൂന്ന് ജീവനക്കാര്‍ തിയേറ്ററിനകത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ പരിക്കുപറ്റാതെ രക്ഷപ്പെട്ടു.
സീറ്റുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം കാരണമെന്നാണ് പ്രഥമിക നിഗമനം.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒരുപാടു വര്‍ഷത്തെ പഴക്കമുള്ളതുമായ ഈ തിയേറ്റര്‍ അടുത്തകാലത്താണ് പുതുക്കി പണിതത്.
Keywords: Sree Padmanabha Theater, Fireforce
COMMENTS