തിരുവല്ല: തിരുവല്ല മീന്തലക്കരയില്‍ വീടിന് തീപിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാര...
തിരുവല്ല: തിരുവല്ല മീന്തലക്കരയില്‍ വീടിന് തീപിടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മീന്തലക്കര നിക്കോള്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിരാമിയാണ് ഇന്നു രാവിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്.
രാവിലെ പത്തുമണിയോടുകൂടിയാണ് സംഭവം നടന്നത്. കുട്ടി രാവിലെ സ്കൂളില്‍ പോയിരുന്നെങ്കിലും പഠിപ്പുമുടക്കായതിനാല് തിരികെ വന്നു. പിന്നീട് പത്താം ക്ലാസ്സിന് ക്ലാസ്സുണ്ടെന്നറിഞ്ഞ് പോകാന്‍ തുടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോള്‍ അഭിരാമിയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വീട് ഭാഗികമായി കത്തി നശിച്ചു. അഭിരാമിയുടെ മൃതദേഹം ഇപ്പോള്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലാണുള്ളത്.
COMMENTS