Search

ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ അവരുടെ ജനപ്രിയ ബ്രാന്‍ഡായ സിഗരറ്റ് മാള്‍ബറോയുടെ ഉദ്പാദനം നിര്‍ത്തി



ബ്രിട്ടണ്‍: ലോകോത്തര ബ്രാന്‍ഡ് സിഗരറ്റ് കമ്പനിയായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ അവരുടെ ബ്രാന്‍ഡ് സിഗരറ്റായ മാള്‍ബറോയുടെ ഉദ്പാദനം നിര്‍ത്തി. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് എന്നിവയുടെ ഉദ്പാദനവും നിര്‍ത്തിയെന്ന് ഫിലിപ് ആന്റ് മോറിസ് ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചു.

സിഗരറ്റ് ഉപേക്ഷിക്കാന്‍ കമ്പനി പുതുവര്‍ഷത്തില്‍ ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെ സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.

കമ്പിനിയുടെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡാണ് മാള്‍ബറോ. ഒരുകാലത്ത് വിദേശ മലയാളികളുടെ ആഢംബരത്തിന്റെ സിംബലായിരുന്നു മാള്‍ബറോ. നാട്ടിലെ സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന സമ്മാനമായിരുന്നു ഇത്.

പുകയിലരഹിത ഭാവിലേക്കുള്ള ചുവടുവയ്പ്പായി കമ്പനി ഇതിനെ കാണുന്നു. ഇ സിഗരറ്റ് മേഖലയിലേക്ക് മാറാനാണ് കമ്പനിയുടെ നീക്കം.

ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ജനങ്ങളെ പുകയില്ലാത്ത ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഇതിനായി സ്‌മോക്ക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും കമ്പനി തുടങ്ങിയിട്ടുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ അവരുടെ ജനപ്രിയ ബ്രാന്‍ഡായ സിഗരറ്റ് മാള്‍ബറോയുടെ ഉദ്പാദനം നിര്‍ത്തി