കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനും കാസര്‍ഗോഡിനും ഇടയിലുള്ള ഉദുമയില്‍ റെയിവേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തിരുവനന്തപുരം പരശുറാം എക്സ്പ്രസ്സ...
കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനും കാസര്‍ഗോഡിനും ഇടയിലുള്ള ഉദുമയില്‍ റെയിവേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.
തിരുവനന്തപുരം പരശുറാം എക്സ്പ്രസ്സ് കടന്നുപോകാനുള്ള സമയമായപ്പോഴാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
ട്രാക്ക്മാന്റെ കഴിവ് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശം നല്കിയതിനാല് വന്‍ ദുരന്തം ഒഴിവായി.
കണ്ണൂരില്‍ നിന്ന് ജോലിക്കാരെത്തി ഏഴു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു. ഇതോടെ മറ്റ് ട്രെയിനുകളും വൈകി.
COMMENTS