കൊല്ലം: ദളിത് വിദ്യാര്‍ത്ഥി സ്കൂളില്‍ വച്ച് കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊല്ലം, നിലമേല്‍ മാറ്റാപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂ...
കൊല്ലം: ദളിത് വിദ്യാര്‍ത്ഥി സ്കൂളില്‍ വച്ച് കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊല്ലം, നിലമേല്‍ മാറ്റാപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി രാകേഷാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
രണ്ടു മാസം മുമ്പ് സ്കൂളിലെ പമ്പു സെറ്റ് ഇളക്കിമാറ്റിയെന്ന ആരോപണം രാകേഷിനെതിരെ ഉന്നയിച്ചിരുന്നു. അതിനുശേഷം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പഠനം തുടരുകയായിരുന്നു.
ബുധനാഴ്ച രാവിലെ പതിവുപോലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയോട് ഇനി പഠനം തുടരാനാവില്ലെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ സ്കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഇതിന്റെ വിഷമത്തില്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ വച്ചു തന്നെ കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച രാകേഷിനെ മറ്റു വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചടയമംഗലം പൊലീസ് കേസെടുത്തു.
Keywords: Dalit, Student, Suicide, police, Kollam

COMMENTS